English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

വേരിക്കോസീല്‍ (Varicocele Surgery)

വേരിക്കോസീല്‍ (Varicocele)

വൃഷ്ണ സഞ്ചിക്കുള്ളിലെ സിരകളില്‍ (vein) രക്തം കെട്ടിനില്‍ക്കുന്നതുകൊണ്ട് ആ രക്തക്കുഴലുകള്‍ തടിച്ച് വീര്‍ത്ത് വരുന്നു. ഇങ്ങനെ വൃഷ്ണ സഞ്ചിക്കുള്ളില്‍ രക്തക്കുഴലുകള്‍ തടിച്ചു കിടക്കുന്നതിനെയാണ് വേരീക്കോസീല്‍ എന്നു പറയുന്നത്. ഇതുമൂലം പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ ഏറ്റവും പ്രധാനം പുരുഷ ബീജത്തിന്‍റെ എണ്ണവും (Count) ചലനശേഷിയും (Motility) കുറയുന്നതാണ്. രക്തം കെട്ടിനില്‍ക്കുമ്പോള്‍ വൃഷണ സഞ്ചിക്കുള്ളിലെ ഊഷ്മാവ് കൂടുകയും തത്ഫലമായി ബീജത്തിന് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു. ധാരാളം രക്തം അവിടെ കെട്ടിനില്‍ക്കുന്നതുകൊണ്ട് ശുദ്ധ രക്തത്തിന്‍റെ അഥവ ഓക്സിജന്‍ കലര്‍ന്ന രക്തത്തിന്‍റെ പ്രവാഹം കുറയുകയും ചെയ്യുന്നു. ഇക്കാരണങ്ങളാലാണ് ബീജത്തിന്‍റെ ചലനശേഷിയും എണ്ണവും ഗുണനിലവാരവും കുറഞ്ഞ് വന്ധ്യതയിലേയ്ക്ക് നീങ്ങുന്നത്. പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് വേരീക്കോസീല്‍ . കൂടാതെ കാലക്രമത്തില്‍  വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റെറോണിന്‍റെ ഉല്‍ പാദനം കുറയുന്നതിനും വേരീക്കോസീല്‍  കാരണമാകുന്നു. വൃഷണ സഞ്ചിയില്‍  വേദന അനുഭവപ്പെടുന്നതിന് വേരീക്കോസീല്‍  കാരണമാകാറുണ്ട്.

ചികിത്സ

വൃഷണ സഞ്ചിയിലെ തടിച്ചു കിടക്കുന്ന രക്തക്കുഴലുകള്‍ ഇല്ലാതാക്കുന്നതിനോ അതിന്‍റെ തടിപ്പ് കുറക്കുന്നതിനോ ഒരു മരുന്നുകളും ഫലപ്രദമല്ല. എന്നാല്‍  വന്ധ്യതാ ചികിത്സയ്ക്ക് എത്തുമ്പോള്‍ പല ഡോക്ടേഴ്സും മരുന്നുകള്‍ കൊടുത്തു നോക്കാറുണ്ട്. ഇത് വേരീക്കോസീല്‍  മാറ്റുന്നതിനല്ല മറിച്ച് ബീജത്തിന്‍റെ കൗണ്ടും ചലന ശേഷിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ്. ബീജത്തിന്‍റെ കൗണ്ടും ചലനശേഷിയും അല്‍പമൊക്കെ കൂട്ടാന്‍ ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കാറുണ്ട് എന്നതൊഴിച്ചാല്‍  ഗണ്യമായ മാറ്റമൊന്നും ഗുണനിലവാരത്തില്‍  വരുത്താന്‍ കഴിയാറില്ല.

വേരീക്കോസീല്‍  സര്‍ജറി (Varicocele Surgery / Operation)

വേരീക്കോസീല്‍  കറക്ട് ചെയ്യുവാനുള്ള മാര്‍ഗം ഓപ്പറേഷനാണ്. ഇതിന് പൊതുവേ വേരീക്കോസീലക്ടമി എന്ന് പറയുന്നു. സാധാരണയായി മൂന്നു രീതികളാണ് വേരീക്കോസീല്‍  കറക്ഷനുവേണ്ടി സ്വീകരിക്കാറുള്ളത്. ഇവയില്‍  ഏറ്റവും കൂടുതലായി ഉപയോഗിച്ച് കാണുന്ന ശസ്ത്രക്രിയാ രീതി ലാപ്പറോസ്കോപ്പിക് അഥവ താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ്. വളരെ വേഗത്തില്‍  ലാപ്പറോസ്കോപ്പിക് സര്‍ജറി കഴിയുകയും രോഗിക്ക് അന്നുതന്നെയോ അടുത്ത ദിവസമോ ആശുപത്രി വിട്ടുപോകുവാനും കഴിയും. ചിലവും താരതമ്യേന കുറവാണ്. ഇവയാണ് താക്കോല്‍ ദ്വാര ശസ്ത്രക്രിയയുടെ ഗുണങ്ങള്‍. എന്നാല്‍  ഓപ്പറേഷനു ശേഷം വേരീക്കോസീല്‍  വീണ്ടും തിരിച്ചുവരുവാനുള്ള സാധ്യത ഏറ്റവും കൂടുത താക്കോല്‍ ദ്വാര ശസ്ത്രക്രിയക്കാണ്. ഒപ്പം ബീജവാഹിനിക്കുഴലിനും വൃഷണത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്ത ധമനിക്കും കേട് സംഭവിക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഓപ്പറേഷന് ശേഷം ചിലരുടെ വൃഷണ സഞ്ചിക്കുള്ളില്‍  വെള്ളം കെട്ടിനിന്ന് അത് വീര്‍ത്തും വരുന്നതായും(ഹൈഡ്രോസീല്‍) കാണപ്പെടാറുണ്ട്. ടി.വി. ലൈഗേഷന്‍ എന്ന സമ്പ്രദായമാണ് വേരീക്കോസീല്‍ കറക്ഷന് ഉപയോഗിക്കുന്ന ഒരു പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒരു മാര്‍ഗം. ഇതിലും വേരീക്കോസീല്‍ തിരിച്ചുവരാറുള്ള സാധ്യത കൂടുതലാണ്.

മൈക്രോസ്കോപ്പിക് മൈക്രോ സര്‍ജിക്ക വേരീക്കോസീലക്ടമി

വിവാഹം കഴിക്കാത്ത പുരുഷന്മാരിലും വിവാഹം കഴിച്ച് കുട്ടികളില്ലാത്തവരിലും മൈക്രോസ്കോപ്പിക് മൈക്രോ സര്‍ജിക്കല്‍ വേരീക്കോസീലക്ടമിയാണ് ഏറ്റവും ഉചിതമായ ഓപ്പറേഷന്‍. വൃഷണത്തിനുള്ളിലെ സിരകളെ പുറത്തെടുത്ത് മൈക്രോസ്കോപ്പിന്‍റേയോ നാല് മുതല്‍ ആറ് ഇരട്ടി വലുപ്പത്തില്‍ കാണാന്‍ സാധിക്കുന്ന ലെന്‍സുകളുടേയോ സഹായത്തോടെ എല്ലാം കൃത്യമായി നോക്കിക്കണ്ട് ഇന്‍ററാ ഓപ്പറേറ്റീവ് ഡോപ്ലര്‍ മെഷീനിന്‍റെ സഹായത്തോടുകൂടി വൃഷണ സഞ്ചിയിലേയ്ക്ക് രക്തം കൊണ്ടുവരുന്ന ധമനിയെ ആദ്യം തന്നെ കൃത്യമായി കണ്ടുപിടിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിവെയ്ക്കുന്നു. ഒപ്പം ബീജവാഹിനിക്കുഴലിനെയും സുരക്ഷിതമായി വെക്കുന്നു. അതിനു ശേഷം വൃഷണ സഞ്ചിക്കുള്ളിലെ തടിച്ച സിരകളേയും സമീപ ഭാവിയില്‍ തടിച്ചുവരാന്‍ സാധ്യതയുള്ള രക്തക്കുഴലുകളേയും സൂക്ഷ്മതയോടെ ലെന്‍സിന്‍റെ സഹായത്തോടെ നോക്കിക്കണ്ട് കൃത്യമായി നീക്കം ചെയ്യുന്ന രീതിയാണിത്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ളത് ഇത്തരം ഓപ്പറേഷനാണ്. മേല്‍പ്പറഞ്ഞ മൂന്നുതരം ഓപ്പറേഷനുകളും തമ്മിലുള്ള താരതമ്യ പഠനങ്ങള്‍ കാണിക്കുന്നത് മൈക്രോ സര്‍ജറിയാണ് പാര്‍ശ്വഫലങ്ങളും വേരീക്കോസീല്‍ തിരിച്ചുവരുവാനുള്ള സാധ്യതയും ഏറ്റവുമധികം കുറവുള്ള ശസ്ത്രക്രിയ മാര്‍ഗമെന്നാണ്. ആയതിനാല്‍ ഡോ. പ്രമോദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്ഥിരമായി മൈക്രോ സര്‍ജറി മാത്രമാണ് വേരീക്കോസീലിന് ചെയ്യുന്നത്.

ലാപ്പറോസ്കോപ്പിക് സര്‍ജറി

സ്ത്രീകളുടെ വന്ധതയ്ക്കും ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ക്കുംവേണ്ട ലാപ്പറോസ്കോപ്പിക് സര്‍ജറി ഇവിടെ നടത്തുന്നുണ്ട്. ലാപ്പറോസ്കോപ്പിക് സര്‍ജറി ആവശ്യമുള്ള മറ്റ് രോഗങ്ങള്‍ക്കുവേണ്ട ചികിത്സാ സൗകര്യവും ഇവിടെയുണ്ട്.

Back to Top