English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

ലിംഗോദ്ധാരണം വീണ്ടെടുക്കാനുള്ള ഓപ്പറേഷന്‍ (Penile Prosthesis Implant Operation / Surgery)

മരുന്നുകള്‍കൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാന്‍വേണ്ടി ദണ്ഡുകള്‍പോലെയുള്ള വസ്തുക്കള്‍ (Prosthesis) ലിംഗത്തിനുള്ളിലെ കോര്‍പ്പസ് ക്യാവര്‍ണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷന്‍ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. പിന്നീട് ഉള്ളില്‍ ഈ ദണ്ഡുകള്‍ ഇരിക്കുന്നതിനാല്‍ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. മാത്രമല്ല ശുക്ല വിസര്‍ജനം നടന്ന ശേഷം ലിംഗം ചുരുങ്ങിപ്പോകാതെ ഉദ്ധാരണാവസ്ഥയില്‍ തുടരുന്നതുകൊണ്ട് വീണ്ടും എത്ര സമയം വേണമെങ്കിലും ബന്ധം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കുകയും ചെയ്യും. പലതരത്തിലുള്ള പ്രോസ്തസിസ് മെറ്റീരിയലുകളും ലഭ്യമാണ്.

ഇംപ്ലാന്‍റുകള്‍ പലവിധം(Types of Penile Prosthesis Implants)

ലിംഗോദ്ധാരണം വീണ്ടെടുക്കാനുള്ള ഓപ്പറേഷന്‍ (Types of Penile Prosthesis Implants)

മരുന്നുകള്‍കൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാന്‍വേണ്ടി ദണ്ഡുകള്‍പോലെയുള്ള വസ്തുക്കള്‍ (Prosthesis) ലിംഗത്തിനുള്ളിലെ കോര്‍പ്പസ് ക്യാവര്‍ണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷന്‍ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. പിന്നീട് ഉള്ളില്‍ ഈ ദണ്ഡുകള്‍ ഇരിക്കുന്നതിനാല്‍ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. മാത്രമല്ല ശുക്ല വിസര്‍ജനം നടന്ന ശേഷം ലിംഗം ചുരുങ്ങിപ്പോകാതെ ഉദ്ധാരണാവസ്ഥയില്‍ തുടരുന്നതുകൊണ്ട് വീണ്ടും എത്ര സമയം വേണമെങ്കിലും ബന്ധം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കുകയും ചെയ്യും. പലതരത്തിലുള്ള പ്രോസ്തസിസ് മെറ്റീരിയലുകളും ലഭ്യമാണ്.

ഇംപ്ലാന്‍റുകള്‍ പലവിധം

പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്‍റുകള്‍ ലഭ്യമാണ്. ഇവയില്‍ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്പോലെയും എന്നാല്‍ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്‍റുകള്‍ ലിംഗത്തിനുള്ളില്‍ ഫിക്സ് ചെയ്ത്ടുക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയര്‍ത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും.

പമ്പ് ടൈപ്പ് ഇംപ്ലാന്‍റുകള്‍

ലിംഗത്തിനുള്ളില്‍ വെച്ചുപിടിപ്പിക്കുന്ന രണ്ട് ട്യൂബുകളും സംഭരണിയടങ്ങിയ ഒരു പമ്പുമാണ് ഇതിലുള്ളത്. പമ്പ് വൃഷണ സഞ്ചിക്കുള്ളിലും റോഡുകള്‍ ലിംഗത്തിലും വെച്ചുപിടിപ്പിക്കുന്നു. വൃഷണ സഞ്ചിക്കുള്ളിലെ പമ്പ് അമര്‍ത്തുമ്പോള്‍ അതിനുള്ളിലുള്ള ദ്രാവകം കുഴലുകള്‍ വഴി ലിംഗത്തിനുള്ളിലെ ട്യൂബുകളിലേക്ക് എത്തുകയും തത്ഫലമായി ലിംഗത്തിന് ദൃഢത കൈവരിക്കുകയും ഉയര്‍ന്നുവരികയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ അമര്‍ത്തിപ്പിടിച്ചു കഴിഞ്ഞാല്‍ ലിംഗത്തിലെ ട്യൂബുകളിലുള്ള ദ്രാവകം തിരിച്ച് വൃഷണ സഞ്ചിയിലെ സംഭരണിയിലേയ്ക്ക് തിരിച്ചെത്തുന്നതുകൊണ്ട് ഉദ്ധാരണം ഇല്ലാതാകുന്നു. ഇതാണ് പമ്പിന്‍റെ പ്രവര്‍ത്തന രീതി.
രണ്ട് ട്യൂബുകളും ഒരു സംഭരണിയും ഒരു പമ്പും ചേര്‍ന്ന 3പീസ് ഇംപ്ലാന്‍റാണ് മറ്റൊന്ന്. ഇതിന്‍റെ സംഭരണി വയറിനുള്ളിലും ട്യൂബുകള്‍ ലിംഗത്തിനുള്ളിലും പമ്പുകള്‍ വൃഷണ സഞ്ചിയിലും വെക്കുന്നു. വൃഷണ സഞ്ചിയിലെ പമ്പ് പ്രവൃത്തിക്കുന്നതനുസരിച്ച് വയറിനുള്ളിലെ സംഭരണിയില്‍ നിറച്ചിരിക്കുന്ന ദ്രാവകം ലിംഗത്തിലേയ്ക്ക് ഇറങ്ങുകയും ദൃഢത കൈവരിച്ച് ഉയര്‍ന്നുവരുകയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ വൃഷണ സഞ്ചിയിലെ പമ്പിന്‍റെ ഒരു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാ ട്യൂബില്‍ നിന്നും ദ്രാവകം തിരിച്ച് സംഭരണിയിലേയ്ക്ക് പോകുകയും ഉദ്ധാരണം ഇല്ലാതാകുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന ഇംപ്ലാന്‍റുകളുടെ തരവും വിലയുമനുസരിച്ച് ഓപ്പറേഷനു വേണ്ടിവരുന്ന ചെലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.

Back to Top