English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

ഉദ്ധാരണക്കുറവ്

എന്താണ് ഉദ്ധാരണക്കുറവ് ? E.D./ Erectile Dysfunction

ആഗോള വ്യാപകമായി പുരുഷന്മാര്‍ ഏറ്റവും കൂടുത അഭിമുഖീകരിക്കുന്ന ലൈംഗിക പ്രശ്നം ഉദ്ധാരണക്കുറവാണ്. ലൈംഗീക ബന്ധത്തി ഏര്‍പ്പെടാനും അത് പൂര്‍ത്തീകരിക്കാനും തക്കവണ്ണം ലിംഗത്തിന് മതിയായ ഉദ്ധാരണം അഥവാ ബലം ലഭിക്കാതെ ഇരിക്കുകയോ കിട്ടിയ ബലം നിലനി ക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥക്കാണ് ഉദ്ധാരണ ശേഷിക്കുറവ് എന്ന് പറയുന്നത്. പുരുഷന്മാരി ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലൈംഗീക പ്രശ്നവും ഇത് തന്നെയാണ്. ലിംഗോദ്ധാരണം വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ്. 70 ശതമാനം പുരുഷന്മാരും എപ്പോഴെങ്കിലുമൊക്കെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവരായിരിക്കാം. 30 ശതമാനം പേര്‍ക്ക് മാസത്തി ഒരു തവണയെങ്കിലും ഇങ്ങനെ അനുഭവപ്പെടാം. പ്രായം കൂടിവരുന്നതനുസരിച്ച് ഉദ്ധാരണ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു.
ഫെബ്രുവരി 2006 മുത ജനുവരി 2017 വരെയുള്ള പതിനൊന്നു വര്‍ഷം കാലയളവി ഡോ.പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടി ലൈംഗീക പ്രശങ്ങള്‍ക്ക് വേണ്ടി ചികിത്സ തേടിയെത്തിയവരി 64.84 ശതമാനം പേര്‍ക്കും മുഖ്യ പ്രശ്നം ഉദ്ധാരണക്കുറവ് ആയിരുന്നു.

ഉദ്ധാരണക്കുറവിന്‍റെ കാരണങ്ങള്‍?

ഇതിന് ശാരീരികവും മാനസീകവുമായ കാരണങ്ങള്‍ ഉണ്ട്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തി ഉണ്ടാകുന്ന ഏറ്റക്കുറച്ചി , ലിംഗത്തിലേക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വിവിധ രോഗങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ശാരീരിക കാരണങ്ങള്‍. പങ്കാളിയോടുള്ള അടുപ്പക്കുറവ്, ദാമ്പത്യ കലഹം, ലൈംഗീക ആകര്‍ഷണക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, പൂര്‍വകാല ദുരന്താനുഭവങ്ങള്‍, കുറ്റബോധം, വിഷാദം തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന, മാനസീക കാരണങ്ങള്‍. അമിത മദ്യപാനം, പുകവലി, മറ്റു ലഹരി മരുന്നുകളുടെ ഉപയോഗം പൊണ്ണത്തടി, വ്യായാമക്കുറവ്, തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടവയും ഉദ്ധാരണക്കുറവിനു കാരണമായേക്കാം.

പ്രമേഹ രോഗവും ഉദ്ധാരണക്കുറവും (Diabetes Mellitus & Erectile Dysfunction /ED)

പ്രമേഹ രോഗമുള്ള പുരുഷന്മാരി 20 മുത 71 ശതമാനം വരെ വ്യക്തികള്‍ക്കും ഉദ്ധാരണക്കുറവുള്ളതായി വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രായം വര്‍ദ്ധിക്കുന്നതനുസരിച്ച് ഇതിന്‍റെ തോതും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വേള്‍ഡ് ഡയബറ്റിക്സ് ഫൗണ്ടേഷന്‍റെ കണക്കു പ്രകാരം 40 ശതമാനം പ്രമേഹ രോഗികളും ഉദ്ധാരണക്കുറവുള്ളവരാണ്. ദീര്‍ഘകാലമായി നിലനിക്കുന്നതും അനിയന്ത്രിതവുമായ പ്രമേഹ രോഗം ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്. ലിംഗത്തിനുള്ളിലെ അറകളുടെ വികാസ സങ്കോചശേഷി അഥവ ഇലാസ്റ്റിസിറ്റി പ്രമേഹരോഗം മൂലം നഷ്ടപ്പെടുന്നതാണ് കാരണം. പ്രമേഹ രോഗമുള്ളവരിൽ വീനസ് ലീക്കും കൂടുതലായി കണ്ടുവരുന്നു.
2015 ജൂലൈയിൽ സിംഗപ്പൂരിൽ നടന്ന വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സെക്ഷ്വമാ ഹെൽത്തിന്‍റെ 22-ാമത് സമ്മേളനത്തിൽ ഡോ. പ്രമോദ് അവതരിപ്പിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഉദ്ധാരണക്കുറവുള്ള 8,690 പുരുഷന്മാരിൽ 22 ശതമാനംപേര്‍ക്കും പ്രമേഹ രോഗവും 23 ശതമാനം പേര്‍ക്ക് കൊളസ്ട്രോള്‍ സംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊളസ്ട്രോളും ഉദ്ധാരണക്കുറവും (Dyslipidemia / Hypercholesterolemia & Erectile Dysfunction /ED)

അമിതമായ കൊളസ്ട്രോള്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാം. കൊളസ്ട്രോളിലെ വിവിധ ഘടകങ്ങള്‍ രക്തത്തിൽ കൂടിയിരിക്കുന്ന അവസ്ഥയാണ് ഡിസ്ലിപ്പിഡീമിയ. രക്ത ധമനികളിൽ ഇതിലെ പല വസ്തുക്കളും അടിഞ്ഞുകൂടി രക്തക്കുഴലുകളിൽ അടവുണ്ടാക്കുന്നതിന് ഇത് കാരണമാകുന്നു. തത് ഫലമായി ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയുകയും ഉത്തേജനം നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. കൊളസ്ട്രോള്‍ കൂടുമ്പോള്‍ മറ്റ്പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

Artiereogenic ED (ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്‍റെ കുറവുമൂലം അനുഭവപ്പെടുന്നത്)

മനസിനുണ്ടാകുന്ന ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് ഫലമായി കൂടുത രക്തം ലിംഗത്തിലെ ധമനികളിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുമ്പോഴാണ് പുരുഷ ലിംഗം വികസിച്ച് ദൃഢതയോടെ ഉയര്‍ന്നു നിൽക്കുന്നത്. ലിംഗത്തിലേയ്ക്കുള്ള രക്ത ധമനികളിൽ അടവ് സംഭവിച്ചാൽ രക്തപ്രവാഹം കുറയുകയും ലിംഗം വേണ്ടവണ്ണം ഉദ്ധരിച്ച് വരാതിരിക്കുകയും ചെയ്യും.

ഉദ്ധാരണക്കുറവും ഹൃദയാഘാതാവും (ED and Heart Attack)-

പുരുഷ ലിംഗത്തിലേയ്ക്ക് രക്തം കൊണ്ടുവരുന്ന ധമനികളുടെ വലിപ്പം ഒരു മില്ലീമീറ്ററിൽ താഴെയാണ്. എന്നാൽ ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളുടെ വലിപ്പം മൂന്നുമുതൽ നാലുവരെ മില്ലീമീറ്ററാണ്. അതുകൊണ്ട് രക്തധമനികളിലെ അടവ്മൂലം ഒരു പുരുഷന് ഉദ്ധാരണം നഷ്ടപ്പെട്ടാൽ തുടര്‍ന്നുള്ള മൂന്നു മാസത്തിന് ശേഷം അടുത്ത 11 വര്‍ഷത്തിനുള്ളിൽ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ധമനികളിലെ രക്തപ്രവാഹം കുറയുന്നതുകൊണ്ട് ഉദ്ധാരണശേഷി നഷ്ടപ്പെടുന്ന 40 വയസ് കഴിഞ്ഞ പുരുഷന്മാരിൽ ഏകദേശം 10 ശതമാനവും 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 10 മുതൽ 20 ശതമാനംപേര്‍ക്കും ഇത്തരം ഹൃദ്രോഗ സാധ്യത തള്ളിക്കളായാനാകില്ല.

Venous Leak

(ലിംഗത്തിനുള്ളിൽ നിന്നും രക്തം ലീക്ക് ചെയ്ത് പോകുന്ന അവസ്ഥ) ലിംഗത്തിനുള്ളിലേയ്ക്ക് ധമനികളിലൂടെ ഒഴുകിവന്ന രക്തം അതിനുള്ളിൽ തന്നെ തങ്ങി നിൽ ക്കാതെ ചോര്‍ന്ന് മടങ്ങിപ്പോകുന്ന അവസ്ഥയാണിത്. ഇതുമൂലം പുരുഷന് തുടക്കത്തിൽ വേണ്ടത്ര ബലവും ദൃഢതയും ലഭിക്കുമെങ്കിൽ ഉടന്‍തന്നെ അത് നഷ്ടപ്പെട്ടുപോകും. സാധാരണ ഉദ്ധാരണം ലഭിച്ച് രണ്ട് മൂന്നു മിനിറ്റിനുള്ളിൽ ത്തന്നെ ക്രമേണ ബലം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്.

മാനസിക കാരണങ്ങള്‍(Psychological Causes of ED)

ഉദ്ധാരണക്കുറവുള്ള 6,235 പുരുഷന്മാരിൽ നടത്തിയ പഠനം 45 ശതമാനം പേര്‍ക്കും മാനസികമായ കാരണങ്ങളോ മാനസിക സംഘര്‍ഷങ്ങളോ തങ്ങളുടെ ഉദ്ധാരണക്കുറവിന് പ്രധാന പങ്ക് വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മനസിലെ ഭയം, ഉത്കണ്ഠ, പരാജയ ഭീതി, പങ്കാളിയോടുള്ള അടുപ്പക്കുറവ്, അറപ്പ്, ദാമ്പത്യ കലഹം, മുന്‍കാലങ്ങളിലെ ലൈംഗിക പരാജയം, കുറ്റബോധം, തുടങ്ങിയ പലതും ഉദ്ധാരണക്കുറവിന് കാരണമാകാറുണ്ട്.

ഉദ്ധാരണക്കുറവിനുള്ള പരിശോധനകള്‍(Investigations for ED)

ആദ്യപടിയായി രോഗത്തിന്‍റെ വിശദാംശങ്ങള്‍ മനസിലാക്കുന്നു. അതിനുശേഷം ഉദ്ധാരണക്കുറവിന് കാരണമാകാവുന്ന മറ്റ് ശാരീരിക രോഗങ്ങളൊന്നുമില്ല എന്ന് ഉറപ്പുവരുത്താന്‍വേണ്ടി രക്തം, മൂത്രം ഇവയൊക്കെ പരിശോധിക്കുന്നു. ഹോര്‍മോണ്‍ പരിശോധനകളും ഇതിലുള്‍പ്പെടുന്നു.

പെനൈ ഡോപ്ലര്‍(Penile Doppler)

ഉദ്ധാരണക്കുറവിന്‍റെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിനുവേണ്ടി ലിംഗത്തിൽ മരുന്നുകുത്തിവെച്ച ശേഷം അള്‍ട്രാ സൗണ്ട് മെഷീന്‍ ഉപയോഗിച്ച് ലിംഗത്തിൽ പല തവണ ആവര്‍ത്തിച്ച് സ്കാന്‍ ചെയ്ത് വിവിധ അളവുകള്‍ എടുക്കുന്ന ഒരു രീതിയാണിത്. ശാരീരികമാണോ മാനസികമാണോ, ലിംഗത്തിലേയ്ക്ക് വേണ്ടത്ര രക്തം ഒഴികിവാരത്തതാണോ, അതോ ഒഴുകിവന്ന രക്തം അവിടെ തങ്ങി നിൽക്കാതെ തിരിച്ച് ഒഴുകിപ്പോകുന്നതാണോ തുടങ്ങിയ കാരണങ്ങളാണ് ഈ ടെസ്റ്റിൽ നിന്നും മനസിലാക്കാന്‍ കഴിയുന്നത്. റിജി സ്കാന്‍ പണ്ട്കാലത്ത് സാര്‍വത്രികമായി ഉപയോഗിച്ചിരുന്നുവെങ്കിലും പെനൈ ഡോപ്ലര്‍ എന്ന അള്‍ട്രാ സൗണ്ട് സ്കാനിംഗ് കൂടുതൽ പ്രചാരത്തിലായതിലൂടെ റിജി സ്കാന്‍ അധികമാരും ഉപയോഗിക്കാറില്ല. കാരണം ഒരു ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്ന നിലയിൽ റിജി സ്കാനേക്കാളും കൃത്യത കൂടുതലാണ് പെനൈ ഡോപ്ലറിന്.

ഉദ്ധാരണക്കുറവിന്‍റെ ചികിത്സ(Treatment for ED)

മരുന്നുകള്‍, സെക്സ് തെറാപ്പി ഉള്‍പ്പെടെയുള്ള മനശാസ്ത്ര ചികിത്സകള്‍, ഓപ്പറേഷന്‍ എന്നിവയാണ് ഉദ്ധാരണക്കുറവിനുള്ള പ്രധാന ചികിത്സാ മാര്‍ഗങ്ങള്‍. രോഗ കാരണങ്ങളെ ആശ്രയിച്ചാണ് ചികിത്സാ രീതി നിര്‍ണ്ണയിക്കുന്നത്.

മരുന്നുകള്‍(Medicines for ED)

ലിംഗത്തിന്‍റെ ഉദ്ധാരണം നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ സഹായിക്കുന്ന മരുന്നുകളാണ് ഇതിനായി ഉപയോഗിക്കുക. വയാഗ്രയാണ് ഉദ്ധാരണ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് കടന്നുവന്ന ആദ്യത്തെ മരുന്ന്. അതിന് ശേഷം ഇതേ ഗണത്തിൽ പ്പെട്ട മറ്റ് പല മരുന്നുകളും വന്നിട്ടുണ്ട്. രോഗിയുടെ ശാരീരികാവസ്ഥയും അനുബന്ധരോഗങ്ങളും ഒക്കെ മനസിലാക്കിയശേഷമേ മരുന്നുകള്‍ കൊടുക്കുവാന്‍ പാടുള്ളൂ. ഇത്തരം മരുന്നുകള്‍ പലരും ഡോക്ടറുടെ നിര്‍ദ്ദേശംകൂടാതെ മെഡിക്കൽ സ്റ്റോറി നിന്നും വാങ്ങി കഴിക്കാറുണ്ട്. ഇത് അപകടകരമാണ്. വയാഗ്ര ഇറങ്ങിയപ്പോള്‍ ആദ്യത്തെ 11 മാസത്തിനുള്ളിൽ അമേരിക്കയിൽ നിന്നും 513 പേര്‍ അതിന്‍റ പാര്‍ശ്വഫലമായി മരണമടയുകയും 2000ലധികം പേര്‍ക്ക് തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്നതുള്‍പ്പെടെയുള്ള അനവധി പ്രശ്നങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത്തരം മരുന്നുകള്‍ പൂര്‍ണ്ണമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നൽകാവൂ. അതും വിദഗ്ധനായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിലായിരിക്കണം ചികിത്സ.

സെക്സ് തെറാപ്പി

സെക്സ് തെറാപ്പി എന്നാൽ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതുപോലെ നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. മറിച്ച് കൊഗ്നിറ്റീവ് ബിഹേവിയറൽ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു മനഃശാസ്ത്ര ചികിത്സാ മാര്‍ഗമാണ്. ആദ്യപടിയായി ലൈംഗിക കാര്യങ്ങളെപ്പറ്റി വ്യക്തത നൽകുവാന്‍ വേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നു. പിന്നീട് വ്യക്തിയുടേയോ ദമ്പതികളുടെയോ ഭയം, ഉത്കണ്ഠ, അതുവരെ നമുക്ക് മനസിലാക്കാന്‍ കഴിയാതിരുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിയുവാനും വേണ്ട മാര്‍ഗങ്ങളും സങ്കേതങ്ങളും നിര്‍ദ്ദേശിക്കുന്നു. കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള ഇത്തരം രീതികളിലൂടെ കുറച്ചുദിവസങ്ങള്‍കൊണ്ട് മേൽപ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരുടെ ഭയം, ആശങ്ക, ബന്ധത്തിനുള്ള തടസ്സം എന്നിവ നീക്കി വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാര്‍ഗമാണ് ഇത്. ഉദ്ധാരണക്കുറവുള്ളവരിൽ തനിക്ക് വിജയകരമായി ബന്ധപ്പെടാന്‍ കഴിയുകയില്ല എന്ന ചിന്തയാണ് മിക്കപ്പോഴും വില്ലനാകുന്നത്. ഇത്തരം പരാജയഭീതിൽ മാറ്റി തന്‍റെ ഉദ്ധാരണ ശേഷിയെക്കുറിച്ച് ആത്മവിശ്വാസം ജനിപ്പിക്കുകയാണ് ചികിത്സയിലെ ആദ്യപടി. പിന്നീട് ക്രമാനുകതമായി ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുവാനും ഉദ്ധാരണം കൂടുതൽ സമയത്തേക്ക് നിലനിര്‍ത്തുവാനും വേണ്ട മാര്‍ഗങ്ങള്‍ നിദ്ദേശിക്കുന്നു. വേണ്ടത്ര ആത്മവിശ്വാസവും ധൈര്യവും ലഭിച്ചുകഴിഞ്ഞാൽ ലൈംഗിക ബന്ധത്തിന് വേണ്ട ഉചിതമായ രീതികള്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങനെ ക്രമേണ വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് നയിക്കുകയാണ് ചികിത്സാ രീതി. ഇതിനിടയിൽ ഓരോ ദിവസവും ഉടലെടുക്കുന്ന ഉത്കണ്ഠ, ഭയം, ആകുലത ഇവയൊക്കെ പരിഹരിക്കേണ്ടതും സംശയ നിവാരണം വരുത്തേണ്ടതും അത്യാവശ്യമാണ്. ഏകദേശം രണ്ടുമുതൽ മൂന്നാഴ്ചയാണ് ഈ ചികിത്സയ്ക്ക് വേണ്ട സമയം.

ഓപ്പറേഷന്‍(Operation / Surgery)

മരുന്നുകള്‍കൊണ്ട് പ്രയോജനം ലഭിക്കാത്ത കേസുകളിലാണ് സാധാരണ ഓപ്പറേഷന്‍ നിര്‍ദ്ദേശിക്കുന്നത്. ലിംഗത്തിന് ദൃഢത കിട്ടുവാന്‍വേണ്ടി ദണ്ഡുകള്‍പോലെയുള്ള വസ്തുക്കള്‍ (Prosthesis) ലിംഗത്തിനുള്ളിലെ കോര്‍പ്പസ് ക്യാവര്‍ണോസ എന്ന രണ്ട് അറകളിലും ഓപ്പറേഷന്‍ ചെയ്ത് വെച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. പിന്നീട് ഉള്ളിൽ ഈ ദണ്ഡുകള്‍ ഇരിക്കുന്നതിനാൽ ബന്ധപ്പെടുന്നതിന് തൃപ്തികരമായ ബലം ലഭിക്കും. എപ്പോള്‍ വേണമെങ്കിലും നിഷ്പ്രയാസം ബന്ധപ്പെടാന്‍ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ ആകര്‍ഷണീയത. മാത്രമല്ല ശുക്ല വിസര്‍ജനം നടന്ന ശേഷം ലിംഗം ചുരുങ്ങിപ്പോകാതെ ഉദ്ധാരണാവസ്ഥയിൽ തുടരുന്നതുകൊണ്ട് വീണ്ടും എത്ര സമയം വേണമെങ്കിലും ബന്ധം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിക്കുകയും ചെയ്യും. പലതരത്തിലുള്ള പ്രോസ്തസിസ് മെറ്റീരിയലുകളും ലഭ്യമാണ്.

ഇംപ്ലാന്‍റുകള്‍ പലവിധം(Types of Penile Prosthesis Implants)

പമ്പ് ചെയ്യാവുന്നതും അല്ലാത്തതുമായ ഇംപ്ലാന്‍റുകള്‍ ലഭ്യമാണ്. ഇവയിൽ ഏറ്റവും ലളിതമായത് കേവലം ദണ്ഡ്പോലെയും എന്നാ വഴങ്ങുന്നതുമായ രണ്ട് ഇംപ്ലാന്‍റുകള്‍ ലിംഗത്തിനുള്ളിൽ ഫിക്സ് ചെയ്ത്വെക്കുന്ന രീതിയാണ്. ആവശ്യാനുസരണം ഉയര്‍ത്തുവാനും താഴ്ത്തുവാനും സാധിക്കുകയും ചെയ്യും.

പമ്പ് ടൈപ്പ് ഇംപ്ലാന്‍റുകള്‍

ലിംഗത്തിനുള്ളിൽ വെച്ചുപിടിപ്പിക്കുന്ന രണ്ട് ട്യൂബുകളും സംഭരണിയടങ്ങിയ ഒരു പമ്പുമാണ് ഇതിലുള്ളത്. പമ്പ് വൃഷണ സഞ്ചിക്കുള്ളിലും റോഡുകള്‍ ലിംഗത്തിലും വെച്ചുപിടിപ്പിക്കുന്നു. വൃഷണ സഞ്ചിക്കുള്ളിലെ പമ്പ് അമര്‍ത്തുമ്പോള്‍ അതിനുള്ളിലുള്ള ദ്രാവകം കുഴലുകള്‍ വഴി ലിംഗത്തിനുള്ളിലെ ട്യൂബുകളിലേക്ക് എത്തുകയും തത്ഫലമായി ലിംഗത്തിന് ദൃഢത കൈവരിക്കുകയും ഉയര്‍ന്നുവരികയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ അമര്‍ത്തിപ്പിടിച്ചു കഴിഞ്ഞാൽ ലിംഗത്തിലെ ട്യൂബുകളിലുള്ള ദ്രാവകം തിരിച്ച് വൃഷണ സഞ്ചിയിലെ സംഭരണിയിലേയ്ക്ക് തിരിച്ചെത്തുന്നതുകൊണ്ട് ഉദ്ധാരണം ഇല്ലാതാകുന്നു. ഇതാണ് പമ്പിന്‍റെ പ്രവര്‍ത്തന രീതി.

രണ്ട് ട്യൂബുകളും ഒരു സംഭരണിയും ഒരു പമ്പും ചേര്‍ന്ന 3പീസ് ഇംപ്ലാന്‍റാണ് മറ്റൊന്ന്. ഇതിന്‍റെ സംഭരണി വയറിനുള്ളിലും ട്യൂബുകള്‍ ലിംഗത്തിനുള്ളിലും പമ്പുകള്‍ വൃഷണ സഞ്ചിയിലും വെക്കുന്നു. വൃഷണ സഞ്ചിയിലെ പമ്പ് പ്രവൃത്തിക്കുന്നതനുസരിച്ച് വയറിനുള്ളിലെ സംഭരണിയിൽ നിറച്ചിരിക്കുന്ന ദ്രാവകം ലിംഗത്തിലേയ്ക്ക് ഇറങ്ങുകയും ദൃഢത കൈവരിച്ച് ഉയര്‍ന്നുവരുകയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോള്‍ വൃഷണ സഞ്ചിയിലെ പമ്പിന്‍റെ ഒരു ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാൽ ട്യൂബി നിന്നും ദ്രാവകം തിരിച്ച് സംഭരണിയിലേയ്ക്ക് പോകുകയും ഉദ്ധാരണം ഇല്ലാതാകുകയും ചെയ്യുന്നു. ഉപയോഗിക്കുന്ന ഇംപ്ലാന്‍റുകളുടെ തരവും വിലയുമനുസരിച്ച് ഓപ്പറേഷനു വേണ്ടിവരുന്ന ചെലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.

Back to Top