English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

ചികിത്സാ വിഭാഗങ്ങള്‍

  • സെക്ഷ്വ മെഡിസിന്‍
  • ആന്‍ഡ്രോളജി
  • യൂറോളജി
  • ഗൈനക്കോളജി
  • ജനറ മെഡിസിന്‍ & ഡയബറ്റോളജി
  • കാര്‍ഡിയോളജി
  • ജനറ & ലാപ്പറോസ്കോപ്പിക് സര്‍ജറി
  • ക്ലിനിക്ക സൈക്കോളജി
  • മാരിറ്റ തെറാപ്പി
  • റേഡിയോളജി & സോണോളജി
  • അനസ്തേഷ്യോളജി


പരിശോധനാ സൗകര്യങ്ങള്‍

  • ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി എന്നീ വിഭാഗങ്ങളടങ്ങിയ മെഡിക്ക ലബോറട്ടറി
  • അള്‍ട്രാ സൗണ്ട് സ്കാനിംങ്
  • ലിംഗോദ്ധാരണക്കുറവിന്‍റെ കാരണം കണ്ടുപിടിക്കുന്നതിനുള്ള പെനൈ ഡോപ്ലര്‍ സ്കാനിംങ്
  • ഇസിജി
  • എക്കോ കാര്‍ഡിയോഗ്രാം
  • കാര്‍ഡിയാക് സ്ട്രസ് ടെസ്റ്റ് (ട്രെഡ്മി ടെസ്റ്റ്)


ചികിത്സാ സൗകര്യങ്ങള്‍

സാധാരണ ജനങ്ങള്‍ക്ക് അത്രയൊന്നും സുപരിചിതമല്ലാത്ത ഒരു സംഗതിയാണ് ലൈംഗിക പ്രശ്നങ്ങളുടെ ചികിത്സ അതുകൊണ്ടുതന്നെ ജനങ്ങള്‍ ഏറ്റവുമധികം തട്ടിപ്പിനിരയാകപ്പെടാന്‍ സാധ്യതയുള്ള ഒരു മേഖലയുമാണിത്. ലൈംഗിക പ്രശ്നങ്ങള്‍ക്കുള്ള ശാസ്ത്രീയ ചികിത്സ ഉരുത്തിരിഞ്ഞ് വന്നതും സമൂഹത്തി ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും 1970കളി വില്യം മാസ്റ്റേഴ്സും വെര്‍ജീനിയ ജോണ്‍സണും നടത്തിയ ചികിത്സകളുടെയും ഗവേഷണ നിരീക്ഷണങ്ങളുടെയും ഫലമായാണ്. അതിനു ശേഷം ഈ മേഖലയി ധാരാളം പഠനങ്ങളും നിരീക്ഷണങ്ങളും നടന്നു. ഇതിന്‍റെ ചുവടുപിടിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു ചികിത്സാ രീതിയാണ് ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടി തുടര്‍ന്നു പോരുന്നത്.
ആധുനിക സജീകരണങ്ങളുള്ള ഒപ്പറേഷന്‍ തിയേറ്ററും ഇന്‍റന്‍സീവ് കെയര്‍ യൂണിറ്റും ഇവിടെയുണ്ട്.


മനഃശാസ്ത്ര ചികിത്സാ രീതികള്‍

  • സെക്സ് തെറാപ്പി
  • സെക്ഷ്വാലിറ്റി എഡ്യൂക്കേഷന്‍
  • സെക്ഷ്വാലിറ്റി കൗണ്‍സിലിംങ്
  • മാരിറ്റ തെറാപ്പി
  • ഫാമിലി തെറാപ്പി
  • കൊഗ്നറ്റീവ് തെറാപ്പി
  • കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പി
  • വന്ധ്യതാ കൗണ്‍സലിംങ്


സെക്സ് തെറാപ്പി

സെക്സ് തെറാപ്പി എന്നാ ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതുപോലെ നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. മറിച്ച് കൊഗ്നിറ്റീവ് ബിഹേവിയറ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു മനഃശാസ്ത്ര ചികിത്സാ മാര്‍ഗമാണ്. ആദ്യപടിയായി ലൈംഗിക കാര്യങ്ങളെപ്പറ്റി വ്യക്തത ന കുവാന്‍ വേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നു. പിന്നീട് വ്യക്തിയുടേയോ ദമ്പതികളുടെയോ ഭയം, ഉത്കണ്ഠ, അതുവരെ നമുക്ക് മനസിലാക്കാന്‍ കഴിയാതിരുന്ന മറ്റ് പ്രശ്നങ്ങള്‍ എന്നിവ തിരിച്ചറിയുവാനും വേണ്ട മാര്‍ഗങ്ങളും സങ്കേതങ്ങളും നിര്‍ദ്ദേശിക്കുന്നു. കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള ഇത്തരം രീതികളിലൂടെ കുറച്ചുദിവസങ്ങള്‍കൊണ്ട് മേ പ്പറഞ്ഞ പ്രശ്നങ്ങള്‍ പരിഹരിച്ച് അവരുടെ ഭയം, ആശങ്ക, ബന്ധത്തിനുള്ള തടസ്സം എന്നിവ നീക്കി വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാര്‍ഗമാണ് ഇത്. ഏകദേശം രണ്ടാഴ്ചയാണ് ഈ ചികിത്സയ്ക്ക് വേണ്ട സമയം.


മാരിറ്റ തെറാപ്പി

കലഹംമൂലം വിഷമിക്കുന്ന ദമ്പതികള്‍ക്ക് അതിന്‍റെ കാരണങ്ങള്‍ മനസിലാക്കി ദാമ്പത്യ കലഹം പരിഹരിക്കുന്നതിന് വേണ്ട ചികിത്സയാണിത്. കൊഗ്നറ്റീവ് ബിഹേവിയര്‍ തെറാപ്പിയുടെ തത്വങ്ങളിലൂന്നിയുള്ള ചികിത്സയാണിത്.

മരുന്നുകള്‍കൊണ്ടുള്ള ചികിത്സ

  • ഉദ്ധാരണക്കുറവിനുള്ള ചികിത്സ
  • ശീഘ്ര സ്ഖലനത്തിനുള്ള ചികിത്സ
  • മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സ


സര്‍ജറി

  • പെനൈ പ്രോസ്തസിസ് ഇംപ്ലാന്‍റ് ഓപ്പറേഷന്‍ (ലിംഗോദ്ധാരണം പൂര്‍ണ്ണമായും നഷ്ടപ്പെട്ടിട്ടുള്ളവര്‍ക്ക് ലിംഗത്തിനുള്ളി പ്രോസ്തസിസ് വെച്ചുപിടിപ്പിക്കുന്നത്)
  • പെനൈ ലെങ്തനിംങ് സര്‍ജറി (ലിംഗത്തിന്‍റെ നീളം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സര്‍ജറി)
  • വീനസ് ലൈഗേഷന്‍ സര്‍ജറി (ലിംഗത്തിനുള്ളിലെ ലീക്ക് അടക്കുന്നതിനുള്ള ഓപ്പറേഷന്‍)
  • മൈക്രോ സര്‍ജറി ഫോര്‍ വേരിക്കോസീ (വൃഷണ സഞ്ചിയിലെ രക്തക്കുഴലിലെ വീക്കം നീക്കുന്നതിനുളള ഓപ്പറേഷന്‍)
  • സര്‍ക്കംസിഷന്‍ (ലിംഗത്തിന്‍റെ അഗ്ര ചര്‍മ്മം നീക്കം ചെയ്യുന്ന സര്‍ജറി)
Back to Top