Penile Prosthesis Implant Surgery
Research and Publication
ലൈംഗിക പ്രശ്നങ്ങള്‍ക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന സ്ത്രീകളില്‍ ഏറ്റവുമധികം പേരിലും കണ്ടുവരുന്ന പ്രശ്നമാണ് യോനീ സങ്കോചം. 2006 ജനുവരി മുതല്‍ 2015 ജനുവരി വരെ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ തേടിയെത്തിയ 1955 സ്ത്രീകളില്‍ 47.63 ശതമാനം പേരും യോനീസങ്കോചത്തിന് ചികിത്സ തേടിയെത്തിയവരായിരുന്നു. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭയമോ വിമുഖതയോ നിമിത്തം യോനീ നാളത്തിന്‍റെ മൂന്ന് ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം ചുരുങ്ങി അടഞ്ഞുപോകുന്നതാണ് ഇതിന്‍റെ ലക്ഷണം. ഇക്കാരണത്താല്‍ ലൈംഗിക ബന്ധം നടക്കാതെ വരികയോ നടന്നാല്‍ത്തന്നെ കഠിനമായ വേദന ഉളവാക്കുന്നതോ ആയിരിക്കും. പലരും പറയാറുള്ളത് "മുളക് അരച്ചു പുരട്ടിയതുപോലെയുള്ള നീറ്റലാണ് ബന്ധപ്പെടുമ്പോള്‍ അനുഭവപ്പെടുന്നത്" എന്നാണ്. യോനീ നാളത്തിന്‍റെ പേശികള്‍ ശക്തമായി അടഞ്ഞിരിക്കുന്നതിനാല്‍ ലിംഗം ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ കഴിയാറില്ല. ശ്രദ്ധിച്ചാല്‍ രോഗി തന്‍റെ ശരീരം മുഴുവന്‍ ബലമായി പിടിച്ചിരിക്കുന്നത് മനസിലാക്കുവാന്‍ കഴിയും. പല സ്ത്രീകളും "അല്‍പം കഴിയട്ടെ... വെയ്റ്റ് വെയ്റ്റ്..." എന്നൊക്കെ പറഞ്ഞ് പുരുഷന്‍റെ ശ്രദ്ധമാറ്റുകയും ചിലപ്പോള്‍ പുരുഷനെ തള്ളി മാറ്റുക, കിടക്കയില്‍ പുറകോട്ട് നിരങ്ങിപ്പോവുക, അരക്കെട്ട് പൊന്തിക്കുക എന്നീങ്ങനെയൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇവയൊന്നും മനപ്പൂര്‍വ്വമല്ല. ബന്ധത്തിലേര്‍പ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും തക്ക സമയം വരുമ്പോള്‍ അതിന് സഹകരിക്കാന്‍ സാധിക്കാറില്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ വിവാഹ ശേഷം ഒരിക്കല്‍പ്പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത അനവധി ദമ്പതികള്‍ നമ്മുടെ നാട്ടിലുണ്ട്. യോനീ സങ്കോചത്തെപ്പറ്റി 78 ദമ്പതികളില്‍ നടത്തിയ പഠനം 2014 ജനുവരിയില്‍ ടര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് സെക്ഷ്വല്‍ മെഡിസിന്‍റെയും യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് സെക്സോളജിയുടെയും സംയുക്ത കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ചികിത്സിച്ചവരില്‍ 97 ശതമാനം ദമ്പതികളും പൂര്‍ണ്ണ സുഖം പ്രാപിച്ചു. ഒന്നര വര്‍ഷത്തെ തുടര്‍ പഠനത്തില്‍ 23 ശതമാനം ദമ്പതികള്‍ക്കും ഒരു കുഞ്ഞു പിറന്നതായും 16.7 ശതമാനം സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തതായി കണ്ടെത്തി. വളരെ കാഠിന്യം കുറഞ്ഞ കേസുകളില്‍ മാത്രം ലൈംഗിക വിദ്യാഭ്യാസവും കൗണ്‍സലിംഗും പ്രയോജനം ചെയ്തേക്കാം. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇത് ഫലപ്രദമല്ല. രണ്ടാഴ്ചത്തെ ചിട്ടയായും ക്രമമായുമുള്ള സെക്സ് തെറാപ്പിയിലൂടെ യോനീ സങ്കോചം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും. അപൂര്‍വം ചില വ്യക്തികള്‍ക്ക് മാത്രം ചികിത്സയുടെ ദൈര്‍ഘ്യം മൂന്നാഴ്ചവരെ നീണ്ടുപോയേക്കാം. ദമ്പതികളെ ആശുപത്രിയില്‍ കിടത്തി രണ്ടാഴ്ചത്തെ ഷോര്‍ട്ട് ടേം സെക്സ് തെറാപ്പികൊണ്ട് യോനീ സങ്കോചം പൂര്‍ണ്ണമായും ഭേദപ്പെടുത്തുന്ന ലോകത്തിലെ ഏക ആശുപത്രി ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്. (കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ചികിത്സിച്ച രോഗികളെഴുതിയ റിവ്യൂസ് വായിക്കുക)
കേസ് ഹിസ്റ്ററി
അവളുടെ കുഞ്ഞിന്‍റെ ആദ്യ പിറന്നാള്‍... സെറിയുടെ കണ്ണുകളില്‍ നിന്നും ആനന്ദാശ്രുക്കള്‍ അണപൊട്ടി ഒഴുകി. സെറിയും മുത്തുവും മകന്‍ സെഫിനും ബാംഗ്ലൂരു നിന്നും ആ ജൂണ്‍ 4ന് എന്നെ കാണാനെത്തിയത് മകന്‍റെ പിറന്നാള്‍ സന്തോഷം പങ്കുവെക്കാനായിരുന്നു. എന്‍റെ മനസ് ഒരു നിമിഷം ഓര്‍മ്മത്താളുകളില്‍ പുറകോട്ടുപോയി. നല്ല മഴയുള്ള ജൂണിലെ ഒരു ദിവസമാണ് സെറിയും മുത്തുവും ആദ്യമായി എന്നെ കാണാനെത്തിയത്. വാക്കുകള്‍ക്കു വേണ്ടി അയാള്‍ പരതുന്നുണ്ടായിരുന്നു. 1993 മെയ് 21 നു വിവാഹിതരായവര്‍. നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് അസംതൃപ്ത ദാമ്പത്യത്തിനുള്ള പ്രതിവിധി തേടി എന്‍റെ അടുത്ത് എത്തിയത്.
വിവാഹത്തിന്‍റെ ആദ്യ നാള്‍ മുതല്‍ തുടങ്ങിയതാണ് അവരുടെ പ്രശ്നം. സെറിക്ക് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ഭയമായിരുന്നു. സ്വാഭാവികമായും പെണ്‍കുട്ടികള്‍ക്ക് ഉണ്ടാകാറുള്ള പേടിയായിരിക്കുമെന്നും അത് ക്രമേണ മാറിക്കൊള്ളുമെന്നുമാണ് മുത്തു കരുതിയത്. ദീര്‍ഘകാലം ക്ഷമയോടെ കാത്തിരുന്നു. ഒടുവില്‍ രണ്ടു വര്‍ഷം മുന്‍പാണ് അവര്‍ തലശ്ശേരിയി ഒരു ഡോക്ടറെ കണ്ടത്. ഭയംമൂലം ഡോക്ടറുടെ പരിശോധനയ്ക്ക് സഹകരിക്കുവാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പരിശോധനാ ശ്രമം പലപ്പോഴായി തടസപ്പെട്ടപ്പോള്‍ ഡോക്ടര്‍ അസ്വസ്ഥനായി, പരിശോധന അവസാനിപ്പിച്ചു. ഒന്‍പതു മാസത്തിനുശേഷം വേറൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ജനറല്‍ അനസ്ത്യേഷ്യ നല്‍കി സെറിയെ പരിശോധിച്ച ശേഷം ഡോക്ടര്‍ പറഞ്ഞു "സെറിക്ക് ഒരു കുഴപ്പവും കാണുന്നില്ല, ഭയവും ഉത്ക്കണ്ടയും മൂലമുള്ള മാനസികാവസ്ഥയാണ്. ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു നോക്കൂ".
സൈക്യാട്രിസ്റ്റിനെ കാണാന്‍ സെറി താല്‍പര്യം കാട്ടിയില്ല, അവര്‍ ഒരു ഹിപ്നോട്ടിസ്റ്റിന്‍റെ സഹായം തേടി. അയാളൊരു വ്യാജനായിരുന്നു. എന്തൊക്കെയോ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഫലം നിരാശാജനകമായിരുന്നു. പിന്നീട് സൈക്യാട്രി പ്രൊഫസറെ കണ്ടു. ആറു മാസത്തോളം മരുന്ന് കഴിച്ചെങ്കിലും ഫലമുണ്ടായില്ല. അവസാന ശ്രമമെന്ന നിലയില്‍ നാര്‍കോ അനാലിസിസ് നടത്തി. "അവള്‍ ഇപ്പോള്‍ മയക്കത്തിലാണ് നിങ്ങള്‍ക്ക് വേണമെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കാം" എന്ന് ഡോക്ടര്‍ ഉപദേശിച്ചെങ്കിലും തളര്‍ന്നുകിടന്നുറങ്ങുന്ന ഭാര്യയെ എന്തെങ്കിലും ചെയ്യുവാന്‍ മുത്തു തയ്യാറായില്ല. തുടര്‍ച്ചയായ ചികിത്സാ പരാജയങ്ങള്‍ സെറിയെ ആത്മഹത്യയുടെ വക്കിലെത്തിച്ചു. മുത്തുവിനോട് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിക്കുവാന്‍ അവള്‍ നിര്‍ബന്ധിച്ചു. പക്ഷേ, അയാളതിന് വഴങ്ങിയില്ല.
2005 ഒരു കൗണ്‍സിലറുടെ സഹായം തേടിയെങ്കിലും അയാളുടെ പെരുമാറ്റം അത്ര നല്ലതെന്ന് തോന്നിയപ്പോള്‍ അവരത് നിര്‍ത്തി. അപ്പോഴേക്കും സെറിയുടെ മാനസികാവസ്ഥ വീണ്ടും കൂടുതല്‍ വഷളായി. കുടുംബസുഹൃത്തിന്‍റെ നിര്‍ദേശപ്രകാരം അവര്‍ കുറ്റിപ്പുറത്തുള്ള ഒരു സിദ്ധനെ കണ്ടു. അവളുടെ ശരീരത്തില്‍ കയറിക്കൂടിയ ഭൂതപ്രേതങ്ങളെ ഒഴിപ്പിക്കാന്‍ എന്ന വ്യാജേന രാത്രി മുഴുവന്‍ നടത്തിയ ദുര്‍മന്ത്രവാദവും ശാരീരിക പീഢനവും സെറിയെ കൂടുതല്‍ ദുര്‍ബലയാക്കി. ഇവരുടെ ദുരന്തകഥ അറിയാനിടയായ ഒരു സുഹൃത്താണ് അവരെ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് പറഞ്ഞുവിട്ടത്. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ഇരുവരുടെയും പരിശോധനകള്‍ പൂര്‍ത്തിയാക്കി ഒരു നിഗമനത്തില്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞു. സെറിയുടെ പ്രശ്നം യോനീസങ്കോചം (Vaginismus) ആണെന്ന് മനസിലായി. ഈ രോഗാവസ്ഥയാണ് കഴിഞ്ഞ 15 വര്‍ഷമായി തിരിച്ചറിയാതെ പോയത്. ചികിത്സാ പദ്ധതി തയാറാക്കിയെങ്കിലും മുത്തുവിന് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ അപ്പോള്‍ത്തന്നെ നടത്താന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും എത്തി. മൂന്നാഴ്ചത്തെ ചികിത്സകൊണ്ട് സെറിയുടെ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടു. സ്വാഭാവികമായ രീതിയില്‍ ത്തന്നെ സെറി ഗര്‍ഭിണിയായി. 2012 ജൂണ്‍ 4ന് പ്രസവിച്ചു. നീണ്ട പത്തൊന്‍പതു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് അവര്‍ക്കൊരു കുഞ്ഞിക്കാല് കാണാന്‍ ഭാഗ്യമുണ്ടായത്.
Erectile Dysfunction (Erectile Problems / Psychogenic Impotence / Impotence / Sexual Weakness / Male erectile dysfunction/ ED) / Male Sexual Desire Disorder (Loss of Sexual Desire / Lack of Sexual Desire), Premature Ejaculation (Early Ejaculation / Early Orgasm / Fast Ejaculation / Quick ejaculation / PE), Male Orgasmic Dysfuntion (Delayed Ejaculation / Retarded Ejaculation / Anejaculation / Ejaculatory incopetence / Anorgasmia), Dyaspareunia (Pain during Sexual Contact), Female Sexual Desire Disorder (Loss of Sexual Desire / Lack of Sexual Desire), Female Sexual Arousal Disorder (Lack of Lubrication / Loss Of Lubrication), Female Orgasmic Dysfunction, Dyspareunia, Vaginismus, Fear of sexual intercourse/ Fear for sexual contact / Fear of pain during sexual contact, Unconsummated marriage / Infertility (Male Infertility / Female Infertility) / Marital Discord (Marital Problems / marital Conflict)
Medical Treatment / Surgery / Penile Prosthesis Implant Operation / Venous Ligation Surgery / Microscopic Microsurgical Varicocelectomy / Laparoscopiic Surgery / Endoscopic Surgery / Sex Therapy / Marital Therapy / Cognitive Behavior Therapy / Sexuality Education / Sexuality Counselling / Family Therapy/ sexologist
Laboratory Investigations / Radiological & Sonological Investigation / Tests for Penile Erection / Laparoscopic Investigations / Endoscopic Investigations