English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

പുരുഷന്മാരിലെ രതിമൂര്‍ച്ഛാഹാനി

ലൈംഗിക ബന്ധസമയത്തോ സ്വയംഭോഗ സമയത്തോ വളരെ വൈകി മാത്രം ശുക്ല സ്ഖലനം സംഭവിക്കുന്ന അവസ്ഥയ്ക്കാണ് "വൈകിയുള്ള സ്ഖലനം" അഥവാ റലഹല്യലറ ലഷമരൗഹമശേീി എന്ന് പറയുന്നത്. എത്രശ്രമിച്ചിട്ടും ശുക്ല വിസര്‍ജ്ജനം സംഭവിക്കാത്ത അവസ്ഥയാണ് സ്ഖലനമില്ലാത്ത അവസ്ഥ. ലൈംഗികബന്ധ സമയത്ത് ശുക്ലവിസര്‍ജ്ജനം നടന്നിട്ടും യാതൊരു സുഖവും തോന്നാത്ത അവസ്ഥയാണ് ഇവയിൽ മറ്റൊന്ന്. പുരുഷന്മാരിൽ സാധാരണ ഗതിയിൽ രതിമൂര്‍ച്ഛയുടെ ഒരു പ്രകടനമാണ് ശുക്ല സ്ഖലനം. ഇത്തരം ആളുകളിൽ മിക്കപ്പോഴും രാത്രിയിലെ ഉറക്കത്തിൽ സ്ഖലനം സംഭവിക്കാറുണ്ട്. പക്ഷേ, ലൈംഗിക ബന്ധസമയത്തോ സ്വയംഭോത്തിലൂടെയോ അവര്‍ക്ക് അത് കഴിയാറില്ല. സ്വാഭാവിക രീതിയിൽ കുട്ടികളുണ്ടാകുന്നതിന് തടസം സംഭവിക്കുന്ന അവസ്ഥയാണിത്. ഒരു വ്യക്തി കൗമാരത്തിലെത്തുന്നതോടെ സ്വയംഭോഗം വഴി ശീലിച്ചെടുക്കുന്ന ഒന്നാണ് സ്ഖലനം. എന്നാൽ ജീവിതത്തിൽ ഒരിക്കൽപ്പോലും സ്വയംഭോഗം ചെയ്തിട്ടില്ലാത്ത പുരുഷന്മാരിലാണ് ഈ പ്രശ്നം ഏറ്റവും കൂടുതലായി കണ്ടുവരുന്നത്. വിവാഹ ശേഷം കുട്ടികളില്ലാത്തതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ സമീപിക്കുമ്പോള്‍ പുരുഷ ബീജം ടെസ്റ്റ് ചെയ്യാനും ആവശ്യപ്പെടാറുണ്ട്. ആ സമയത്താണ് മിക്ക പുരുഷന്മാരും തനിക്ക് ഇങ്ങനെയൊരു പ്രശ്നമുണ്ടെന്ന് മനസിലാക്കുന്നത് തന്നെ. ലൈംഗിക കാര്യങ്ങളിൽ കൗമാരത്തിൽ തന്നെ വേണ്ട അറിവ് ലഭിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങളിലേയ്ക്ക് നീങ്ങുന്നത്.
ലൈംഗിക ശാസ്ത്ര ചികിത്സകരും ഗവേഷകരുമായ മാസ്റ്റേഴ്സും ജോണ്‍സണും 447 രോഗികളിൽ നടത്തിയ പഠനം കാണിക്കുന്നത് അവരിൽ 3.8 ശതമാനംപേര്‍ രതിമൂര്‍ച്ഛാഹാനി അനുഭവിക്കുന്നവരായിരുന്നു എന്നാണ്. ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്ഷ്വൽ ആന്‍ഡ് മാരിറ്റൽ ഹെൽത്ത് പ്രൈവറ്റ് ലിമിറ്റഡ് 13,402 പുരുഷന്മാരിൽ നടത്തിയ പഠനം സൂചിപ്പിക്കുന്നത് അവരിൽ 2.99 ശതമാനം പേര്‍ രതിമൂര്‍ച്ഛാഹാനി അനുഭവപ്പെടുന്നവരായിരുന്നു എന്നാണ്. 4003 രോഗികളിൽ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ 770 രോഗികള്‍ വന്ധ്യതാ ചികിത്സ തേടിയെത്തിയവരായിരുന്നു. അവരിൽ 12 ശതമാനംപേര്‍ രതിമൂര്‍ച്ഛാഹാനി അനുഭവപ്പെടുന്നവരും ലൈംഗികബന്ധ സമയത്ത് സ്ഖലനം നടക്കാത്തതുകൊണ്ട് മാത്രം ഗര്‍ഭധാരണം നടത്താന്‍ കഴിയാത്തവരുമായിരുന്നു.

ചികിത്സ

രതിമൂര്‍ച്ഛാഹാനി ചികിത്സിക്കുവാന്‍ ഫലപ്രദമായ മരുന്നുകളൊന്നും ലഭ്യമല്ല. ഏറ്റവും ഫലപ്രദമായ ചികിത്സ ദമ്പതികള്‍ക്കുള്ള സെക്സ് തെറാപ്പിയാണ്. ഏകദേശം 2-3 ആഴ്ചകള്‍കൊണ്ട് ഈ അവസ്ഥ ചികിത്സിച്ചു മാറ്റുവാന്‍ കഴിയാറുണ്ട്. എന്നാൽ അപൂര്‍വം ചില രോഗികളിൽ കൂടുതൽ സമയം വേണ്ടി വന്നേക്കാം. ചികിത്സയുടെ ഫലപ്രാപ്തി അഥവാ വിജയശതമാനം രോഗിയുടെ പ്രായം, വിദ്യാഭ്യാസം, ചികിത്സയോടുള്ള മനോഭാവം, സഹകരണം, പങ്കാളിയുടെ സഹകരണം, അനുബന്ധ രോഗങ്ങള്‍, കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളുടെ ഫലം എന്നീ ഘടകങ്ങളെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.

കേസ് ഹിസ്റ്ററി

കേരള ഗവണ്‍മെന്‍റ് സര്‍വീസിലെ എഞ്ചിനീയറായ അഷറഫും ഭാര്യയും 2013ലാണ് കുട്ടികളില്ലാത്തതിന് ചികിത്സതേടി ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ എത്തിയത്. അപ്പോഴേക്കും വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷമായിരുന്നു. പരിശോധനയിൽ അഷറഫിന് ശാരീരിക ബന്ധത്തിന്‍റെ സമയത്ത് ശുക്ലസ്ഖലനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് മനസിലായി. ഏഴു വര്‍ഷങ്ങള്‍ക്കിടക്ക് അനവധി തവണ അവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കൽപ്പോലും ശുക്ല വിസര്‍ജ്ജനം നടന്നിരുന്നില്ല. ചെറുപ്പം മുത ൽ സ്വയംഭോഗം ചെയ്തിട്ടുമില്ല. എന്നാൽ രാത്രിയിൽ ഉറങ്ങുമ്പോള്‍ മാസത്തിൽ രണ്ടോ മൂന്നോ തവണ വീതം അയാള്‍ക്ക് സ്ഖലനം നടക്കാറുണ്ടായിരുന്നു. രണ്ട് വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങളിൽ മുന്‍പ് ചികിത്സ തേടിയപ്പോഴും വൃഷ്ണങ്ങളിൽ നിന്നും ബീജം കുത്തിവലിച്ചെടുത്ത് നിക്ഷേപിക്കുന്ന ഇക്സിപോലുള്ള ചികിത്സകളാണ് നിര്‍ദ്ദേശിച്ചത്. മുന്‍പ് മരുന്നുകള്‍ കഴിച്ചെങ്കിലും യാതൊരു ഫലവും കണ്ടില്ല. എന്നാൽ രണ്ടാഴ്ചത്തെ സെക്സ് തെറാപ്പിയിലൂടെ അഷറഫിന്‍റെ പ്രശ്നം പരിഹരിക്കുവാന്‍ കഴിഞ്ഞു. രണ്ടു മാസങ്ങള്‍ക്ക് ശേഷം ഭാര്യ ഗര്‍ഭിണിയായ വിവരവും അറിയിച്ചു. ഇപ്പോള്‍ നാസിയയും അഷറഫും രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്.

Back to Top