English
    • contact
      Contact us
      tUm.- {]-ta-m-Zv-kv- C-kv-n-yq-v- Hm-^v- sk-Iv-jz &- am-cn--- sl-v- ss{]-h-v- en-an--Uv-
      ]]--Sn-m-ew,- C-S--n,-
      N--p-g- -K- ]n.-H,- sIm-n-682 033
      t^m-:- 04842555301,- 2555304,- 2555309,
      Helpline: 93875 07080.
      E-mail: info@drpromodusinstitute.in
      Web: drpromodusinstitute.in
      working time : 9.00 am - 5.00 pm
      Sunday Holiday
HELPLINE : +91 484 2555301, 2555304

Quick Links

Penile Prosthesis Implant Surgery

Research and Publication

Unconsummated Marriage

വിവാഹ ശേഷം ലൈംഗിക ബന്ധം നടത്താന്‍ കഴിയാത്ത അവസ്ഥ.

വിവാഹ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്ത അനവധി ദമ്പതികളുണ്ട്. പെരുകുന്ന വിവാഹ മോചനങ്ങളുടെ ഒരു പ്രധാന കാരണം ഇത് തന്നെയാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം തന്നെ ദമ്പതികള്‍ക്ക് അത് പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ കഴിയുന്നതാണ്. ഞങ്ങള്‍ ചികിത്സിച്ചതിൽ വിവാഹ ശേഷം ലൈംഗികബന്ധം നടക്കാതെ ഏറ്റവും കൂടുതൽ കാലം ഒരുമിച്ച് ജീവിച്ചത് പതിനഞ്ച് വര്‍ഷവും മൂന്നു മാസവും പിന്നിട്ട തലശ്ശേരിക്കാരായ ദമ്പതികളായിരുന്നു. 15 വര്‍ഷത്തിനിടയിൽ പല സ്ഥലങ്ങളിൽ നിന്നുമായി അനവധി ചികിത്സ ചെയ്തു നോക്കിയെങ്കിലും ഫലമുണ്ടായില്ല. ഇവിടുത്തെ ചികിത്സയിൽ കേവലം മൂന്നാഴ്ചകൊണ്ടുതന്നെ പ്രശ്നം പൂര്‍ണ്ണമായി പരിഹരിക്കുവാന്‍ കഴിഞ്ഞു. ഇന്നവര്‍ രണ്ടു കുട്ടികളുടെ മാതാപിതാക്കളാണ്.

സാധാരണ നവ ദമ്പതികളുടെ ഇടയിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടുവരിക. വിവാഹ ശേഷം എത്ര ശ്രമിച്ചിട്ടും വിജയകരമായ ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥയ്ക്കാണ് അണ്‍ കണ്‍സ്യൂമേറ്റഡ് മാര്യേജ് എന്നു പറയുന്നത്. ഇത് ദമ്പതികളുടെ ഇടയിൽ പലതരത്തിലുള്ള മാനസിക സാമൂഹിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നിൽ വിവിധ കാരണങ്ങളാണുള്ളത്. പുരുഷന്‍റെ ഉദ്ധാരണക്കുറവ്, ശീഘസ്ഖലനം, ലൈംഗിക ബന്ധത്തിന് താൽപര്യമില്ലാത്ത അവസ്ഥ, ലൈംഗിക കാര്യങ്ങളോടുള്ള അറപ്പ്, ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭയം, വേണ്ടത്ര അറിവില്ലായ്മ തുടങ്ങി പല കാരണങ്ങളുമാകാം. സ്ത്രീകളുടെ ആഗ്രഹക്കുറവ്, ബന്ധത്തിലേര്‍പ്പെടുവാനുള്ള ഭയം, യോനീ സങ്കോചം, ലൈംഗിക കാര്യങ്ങളിലുള്ള അറപ്പ് ഇവയെല്ലാം കാരണമാകാം. ദമ്പതികള്‍ തമ്മിലുള്ള കലഹവും പലപ്പോഴും ശരിയായ ലൈംഗിക ബന്ധത്തിന് തടസം സൃഷ്ടിക്കുന്നു. വന്ധ്യതയ്ക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന അനവധി ദമ്പതികളുടെ യഥാര്‍ത്ഥ പ്രശ്നവും ഇത് തന്നെയാണ്-വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ചിട്ടും ശരിയായ രീതിയിൽ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്ത അവസ്ഥ.

ചികിത്സ

വിവാഹ ശേഷം ലൈംഗിക ബന്ധം നടത്താന്‍ കഴിയാത്ത അവസ്ഥ (ഡിരീിൗാാമെലേറ ങമൃൃശമഴല) പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നതാണ്. ഭാര്യയെയും ഭര്‍ത്താവിനെയും കണ്ട് കാര്യങ്ങള്‍ വിശദമായി ചോദിച്ച് മനസിലാക്കിയ ശേഷം ഇരുവരുടെയും ശാരീരിക പരിശോധനകളും കഴിയുമ്പോള്‍ ബന്ധം നടക്കാത്തതിന്‍റെ യഥാര്‍ത്ഥ കാരണം എന്തെന്ന് കണ്ടെത്തുവാന്‍ കഴിയും. ഈ കാരണത്തെ അടിസ്ഥാനമാക്കി ചികിത്സിച്ചാ പ്രശ്നം പൂര്‍ണമായും പരിഹരിക്കുവാന്‍ കഴിയും. ഈ ചികിത്സയ്ക്ക് രണ്ട് മുത മൂന്നാഴ്ച മാത്രമേ സമയം വേണ്ടി വരികയുള്ളൂ.

2015 ജൂലൈയിൽ  സിംഗപൂരിൽ  നടന്ന 22-ാമത് ലോക സെക്സോളജി കോണ്‍ഫറന്‍സിൽ  ഡിരീിൗാാമെലേറ ങമൃൃശമഴല നെക്കുറിച്ച് ഡോ. പ്രമോദ് അവതരിപ്പിച്ച പ്രബന്ധത്തിന്‍റെ സംക്ഷിപ്ത രൂപം താഴെ കൊടുത്തിരിക്കുന്നു
ഫെബ്രുവരി 2006 മുതൽ  ജനുവരി 2015 വരെ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ  ചികിത്സ തേടിയെത്തിയ 15,357 ദമ്പതികളിൽ  നടത്തിയ പഠന റിപ്പോര്‍ട്ടാണിത്. പഠനത്തിൽ  13402 പുരുഷന്മാരും 1955 സ്ത്രീകളും പങ്കെടുത്തിരുന്നു. ഇവരിൽ  17.5% പേര്‍ വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ കഴിയാത്തവരും 14% പേര്‍ വന്ധ്യതയ്ക്ക് ചികിത്സതേടിയെത്തിയവരും ആയിരുന്നു. ഇവരിൽ  ബന്ധത്തിന് തടസമായിരുന്നത് താഴെപ്പറയുന്ന പ്രശ്നങ്ങളാണ്. 79.37% പേര്‍ പുരുഷന്മാര്‍ ഉദ്ധാരണക്കുറവുള്ളവരും 12.01 ശതമാനംപേര്‍ ശീഘ്രസ്ഖലനമുള്ളവരും ലൈംഗിക ആഗ്രഹമില്ലായ്മ 3.92%, സ്വവര്‍ഗരതി 2.79%, ലൈംഗിക കാര്യങ്ങളിലുള്ള വെറുപ്പ് 1.31%, മറ്റുള്ളവ 0.61%. സ്ത്രീകളി യോനീസങ്കോചവും ഭയവുമായിരുന്നു 95.23% പേരുടെയും പ്രശ്നം. ലൈംഗിക കാര്യങ്ങള്‍ക്കുള്ള അറപ്പ് 2.46%പേര്‍ക്കും ലൈംഗിക ആഗ്രഹക്കുറവ് 1.85%പേര്‍ക്കും 12.22% ദമ്പതികള്‍ ദാമ്പത്യ കലഹം അനുഭവിക്കുന്നവരായിരുന്നു.

ചികിത്സ
ജനുവരി 2013 വരെ വിവാഹ ശേഷം ലൈംഗിക ബന്ധം നടക്കാതിരുന്ന 961 ദമ്പതികളെ ചികിത്സിച്ചു. ഇവരിൽ  നൂറുശതമാനംപേരും പൂര്‍ണ്ണമായും സുഖപ്പെട്ടു. ഭൂരിഭാഗം കേസുകളിലും സെക്സ് തെറാപ്പിയാണ് വേണ്ടിവന്നത്. അപൂര്‍വം ചില കേസുകള്‍ ദമ്പതികളിൽ  ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മരുന്നുകളുടെ സഹായവും തേടേണ്ടി വന്നിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ചികിത്സ രണ്ടാഴ്ചക്കുള്ളിൽ  ത്തന്നെ വിജയകരമായി പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു.

Back to Top